ഏകദിനത്തില്‍ മികച്ചവര്‍ തങ്ങളെന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0 നു മുന്നില്‍

രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്. ആഷസിലെ തോല്‍വികള്‍ക്ക് ഏകദിനങ്ങളിലൂടെ മറുപടി നേടുകയാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് ഏകദിനത്തിലെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ജോ റൂട്ട് ആണ് കളിയിലെ താരം. ആരോണ്‍ ഫിഞ്ചിന്റെ ശതകത്തിന്റെ ബലത്തില്‍ 270 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

ജോ റൂട്ട് പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ(60), അലക്സ് ഹെയില്‍സ്(57), ഓയിന്‍ മോര്‍ഗന്‍(21), ജോസ് ബട്‍ലര്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനു തുണയായി. ഏഴാം വിക്കറ്റില്‍ ഒത്തൂകടിയ ക്രിസ് വോക്സ്(39*)-ജോ റൂട്ട്(46*) സഖ്യമാണ് ടീമിനു കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. 44.2 ഓവറില്‍ 274 റണ്‍സ് നേടി ഇംഗ്ലണ്ട് പരമ്പരയില്‍ 2-0നു മുന്നിലെത്തി.

മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജൈ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial