ഓപ്പണര്‍മാരെ നഷ്ടമെങ്കിലും ഇംഗ്ലണ്ട് മുന്നോട്ട് തന്നെ

Sports Correspondent

ലീഡ്സിൽ 135 റൺസ് കൂട്ടുകെട്ടിന് ശേഷം ഓപ്പണര്‍മാരായ റോറി ബേൺസിനെയും(61) ഹസീബ് ഹമീദിനെയും(68) നഷ്ടമായെങ്കിലും ഇംഗ്ലണ്ട് കരുത്തോടെ മുന്നോട്ട്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ബേൺസിനെ പുറത്താക്കി മുഹമ്മദ് ഷമി തകര്‍ത്തപ്പോള്‍ ഹസീബിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജയാണ് നേടിയത്.

27 റൺസുമായി ദാവിദ് മലനും 14 റൺസ് നേടി ജോ റൂട്ടും ക്രീസിലുള്ളപ്പോള്‍ രണ്ടാം ദിവസം ലഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ട് 182/2 എന്ന നിലയിലാണ്. 104 റൺസിന്റെ ലീഡാണ് ടീം നേടിയിട്ടുള്ളത്.