ആദില്‍ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് താരം ആദിൽ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ദി ഹണ്ട്രെഡിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഒരാളാണ് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍.

ഓസ്ട്രേലിയയുടെ ജൈ റിച്ചാര്‍ഡ്സണ് പകരം ആണ് പഞ്ചാബ് കിംഗ്സ് റഷീദിനെ സ്വന്തമാക്കിയത്. റൈലി മെറിഡിത്തിന് പകരം നഥാന്‍ എല്ലിസിനെ ഏതാനും ദിവസം മുമ്പ് ടീം സ്വന്തമാക്കിയിരുന്നു.

ഇതിന് മുമ്പ് റഷീദ് ഐപിഎലില്‍ കളിച്ചിട്ടില്ലെങ്കിലും ഐസിസി ടി20 ബൗളര്‍മാരിൽ നാലാം സ്ഥാനത്താമ് റഷീദിന്റെ സ്ഥാനം.