ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം, അഞ്ചോവറുകള്‍ക്ക് ശേഷം വില്ലനായി വീണ്ടും മഴ

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ആദ്യ മണിക്കൂറില്‍ മഴ മാറി നിന്നുവെങ്കിലും പിന്നീട് കളി തടസ്സപ്പെടുത്തി മഴ വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു. പാക്കിസ്ഥാനെ 236 റണ്‍സിന് എറിഞ്ഞിട്ട ശേഷം ബാറ്റിംഗിനായി എത്തിയ ഇംഗ്ലണ്ടിന് ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവില്‍ തന്നെ വിക്കറ്റ് നഷ്ടമായി.

ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സിനെ റണ്ണെടുക്കാതെ മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍ യുവ പേസര്‍. പിന്നീട് അഞ്ചോവര്‍ ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ മഴ വീണ്ടും രംഗത്തെത്തുകയായിരുന്നു. 7/1 എന്ന നിലയിലുള്ള ഇംഗ്ലണ്ടിനായി സാക്ക് ക്രോളി അഞ്ച് റണ്‍സും ഡൊമിനിക് സിബ്ലേ രണ്ട് റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

Previous articleഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ
Next articleഹൈദരബാദ് എഫ് സിയും ബൊറൂസിയ ഡോർട്മുണ്ടും ഇനി ഒരുമിച്ച് പ്രവർത്തിക്കും