ചെന്നൈയില്‍ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, സന്ദര്‍ശകര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

India

329 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ നാല് ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ മേല്‍ക്കൈ നേടി. ഇംഗ്ലണ്ടിന്റ നായകന്‍ ജോ റൂട്ട് ഉള്‍പ്പെടെ നാല് വിക്കറ്റാണ് ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യ നേടിയത്.

ഇഷാന്ത് ശര്‍മ്മ റോറി ബേണ്‍സിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ 16 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയെ പുറത്താക്കി ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നേടി. തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് ആയി ജോ റൂട്ടിനെയാണ് അക്സര്‍ പട്ടേല്‍ പുറത്താക്കിയത്. റൂട്ട് 6 റണ്‍സ് മാത്രമാണ് നേടിയത്.

Axarpatelindia

രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 39/4 എന്ന നിലയില്‍ ആണ്. ലഞ്ചിന് മുമ്പുള്ള അവസാന ഓവറിലെ അവസാന പന്തില്‍ ഡൊമിനിക് സിബ്ലേയെയും പുറത്താക്കി അശ്വിന്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. 8 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് ആണ് ക്രീസിലുള്ളത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ബ്രോമിന് എതിരെ
Next articleചിൽവെല്ലിനെ പുറത്തിരുത്തിയത് എളുപ്പമായിരുന്നില്ലെന്ന് ചെൽസി പരിശീലകൻ