65 ഓവറുകള്‍, 282 റൺസ്, വെസ്റ്റിന്‍ഡീസിന് മുന്നിൽ ഈ ലക്ഷ്യം നൽകി ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

185/6 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ഇംഗ്ലണ്ട് ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്. രണ്ട് സെഷനുകള്‍ അവശേഷിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 282 റൺസാണ് നേടേണ്ടത്.

സാക്ക് ക്രോളി(40), ഡാനിയേൽ ലോറൻസ്(41), ജോണി ബൈര്‍സ്റ്റോ(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിനായി ജെയ്ഡന്‍ സീൽസും വീരസാമി പെരുമാളും രണ്ട് വീതം വിക്കറ്റ് നേടി.