432 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ട്, 354 റൺസ് ലീഡ്

Robinsonoverton

ലീഡ്സിൽ 354 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇംഗ്ലണ്ട്. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ അര മണിക്കൂറിൽ തന്നെ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴുകയായിരുന്നു. തലേ ദിവസത്തെ സ്കോറിനോട് 9 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്.

32 റൺസ് നേടിയ ക്രെയിഗ് ഓവര്‍ട്ടണെ ഷമി വീഴ്ത്തിയപ്പോള്‍ ഒല്ലി റോബിന്‍സണെ പുറത്താക്കി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചു. 132.2 ഓവറിലാണ് ഇംഗ്ലണ്ട് 432 റൺസ് നേടിയത്. ഇന്ത്യയ്ക്കായി ഷമി നാലും സിറാജ്, ബുംറ, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleറൊണാൾഡോക്ക് പകരം മോയിസെ കീനെ എത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു
Next articleയൂറോപ്പ ലീഗ് ഗ്രൂപ്പുകളായി, ലെസ്റ്റർ സിറ്റി നാപോളിയുടെ ഗ്രൂപ്പിൽ