ഡീൻ ഹെൻഡേഴ്സണ് സീസൺ തുടക്കം നഷ്ടമാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ സീസൺ തുടക്കത്തിൽ യുണൈറ്റഡിനൊപ്പം ഉണ്ടായേക്കില്ല. താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കോട്ലൻഡിലെ ക്യാമ്പിൽ നിന്ന് വിട്ടു നിൽക്കും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അവസാന മൂന്ന് ആഴ്ചകളായി താരം കൊറോണ കാര ബുദ്ധിമുട്ടുകയായിരുന്നു. കൊറോണ മാറി താരം പരിശീലനം തുടങ്ങി എങ്കിലും വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

ഇതാണ് താരത്തിന് വിശ്രമം നൽകാൻ ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഡീൻ ഉടൻ പരിശീലനം പുനരാരംഭിക്കും എന്ന് ക്ലബ് ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ പരിക്ക് കാരണം ഹെൻഡേഴ്സണ് യൂറോ കപ്പ് നഷ്ടമായിരുന്നു. ഡീൻ ഇല്ലയെങ്കിലും മറ്റൊരു കീപ്പറായ ഡി ഹിയ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.