ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങ് തടിയായി ഡീന്‍ എൽഗാര്‍, ഇനി അത്ഭുതങ്ങള്‍ക്കായുള്ള കാത്തിരിപ്പ്

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 118/2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ പ്രകടനം ആണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നത്.

എയ്ഡന്‍ മാര്‍ക്രം(31), കീഗന്‍ പീറ്റേര്‍സൺ(28) എന്നിവരെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ഡീന്‍ എൽഗാര്‍ 46 റൺസ് നേടി നിലയുറപ്പിച്ചിട്ടുണ്ട്. 122 റൺസ് കൂടിയാണ് 8 വിക്കറ്റ് കൈവശമുള്ള ദക്ഷിണാഫ്രിക്ക നേടേണ്ടത്. ക്യാപ്റ്റന് കൂട്ടായി 11 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ക്രീസിലുണ്ട്.

അതേ സമയം അത്ഭുതങ്ങള്‍ സംഭവിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനി സാധ്യതയുള്ളു. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 266 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്.