ഉസൈൻ ബോൾട്ട് ഓസ്ട്രേലിയൻ ക്ലബിൽ പരിശീലനം ആരംഭിച്ചു

- Advertisement -

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച അനിശ്ചിത കാലത്തേക്ക് ക്ലബിനൊപ്പം ട്രെയിൻ ചെയ്യാൻ വേണ്ടി താരം കരാറിൽ ഒപ്പിട്ടിരുന്നു. ഫുട്ബോൾ കളിക്കാരനാകണമെന്നത് ബോൾട്ടിന്റെ വലിയ ആഗ്രഹമാണ്. വിമർശകർ എന്തൊക്കെ പറഞ്ഞാലും അവരെ ഒരു ദിവസം താൻ തിരുത്തിമെന്ന് ബോൾട്ട് പറഞ്ഞു. അതിനായി പരിശ്രമിക്കുകയാണ് താനെന്നും ബോൾട്ട് പറഞ്ഞു.

ജർമ്മൻ ക്ലബായ ഡോർട്മുണ്ടിനൊപ്പവും മുമ്പ് ബോൾട്ട് പരിശീലനം നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ബോൾട്ട് തന്റെ കരിയറിൽ നിന്ന് വിരമിച്ച ശേഷമാണ് ഫുട്ബോളിലേക്ക് തിരിഞ്ഞത്. ഡോർട്മുണ്ട് കൂടാതെ സണ്ഡൗൺസ്, സ്ട്രോംസ്ഗോഡ്സെറ്റ് എന്നീ ക്ലബുകളിലും ബോൾട്ട് ഇതിനു മുമ്പ് പരിശീലനം നടത്തിയിട്ടുണ്ട്.

Advertisement