കൊൽക്കത്ത ടെസ്റ്റിന് മമത ബാനർജിയും ഷെയ്ഖ് ഹസീനയും പങ്കെടുക്കും

Photo: Twitter/@BCCI
- Advertisement -

ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഈഡൻ ഗാർഡൻസിൽ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജിയും ബംഗ്ളദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയും പങ്കെടുക്കും. ആദ്യ ദിവസത്തെ ഉദ്‌ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. ഇരുവരും ചേർന്നാവും മത്സരം തുടങ്ങുന്നതിനുള്ള ബെൽ ഇരുവരും ചേർന്നാകും അടിക്കുക.

ഇന്ത്യയുടേയും ബംഗ്ളദേശിന്റെയും ആദ്യ ഡേ നൈറ്റ് മത്സരം കൂടിയാണ് ഇത്. മമത ബാനർജിയെയും ഷെയ്ഖ് ഹസീനയെയും കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ, അഭിനവ് ബിന്ദ്ര, സാനിയ മിർസ, പി.വി സിന്ധു, മേരി കോം എന്നിവരും ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് കൊൽക്കത്തയിൽ ഉണ്ടാവും.

2000ൽ ആദ്യമായി ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റിൽ കളിച്ച താരങ്ങളെ ആദരിക്കാനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement