നാല് പുതുമുഖ താരങ്ങളുമായി ബംഗ്ലാദേശ്, ന്യൂസിലാണ്ടിലെ സൂപ്പർ ഹീറോയും ടീമിൽ

Ebadothossain

ന്യൂസിലാണ്ടിലെ ചരിത്ര ടെസ്റ്റ് വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച എബാദത്ത് ഹൊസൈന്‍ ഉള്‍പ്പെടെ നാല് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ബംഗ്ലാദേശിന്റെ ഏകദിന ടീം പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനെതിരെയുള്ള ടീമിലേക്ക് മഹമ്മുദുള്‍ ഹസന്‍, യസീര്‍ അലി, നസും അഹമ്മദ് എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഫെബ്രുവരി 23ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ബംഗ്ലാദേശ്: Tamim Iqbal (Captain), Litton Kumer Das, Najmul Hossain Shanto, Mushfiqur Rahim, Shakib Al Hasan, Md Mahmudullah, Afif Hossain, Mehidy Hasan Miraz, Mustafizur Rahman, Taskin Ahmed, Shoriful Islam, Ebadot Hossain, Nasum Ahmed, Yasir Ali Chowdhury, Mahmudul Hasan Joy