വീണു പോയ ബാറ്റ്സ്മാനെ ഔട്ട് ആക്കാതെ ആസിഫ് ഷെയ്ക്ക്, നേപ്പാൾ വിക്കറ്റ് കീപ്പർ കാണിച്ചതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്!!

20220214 203200

ഇന്ന് അയർലണ്ടും നേപ്പാളും തമ്മിൽ നടന്ന ടി20 മത്സരത്തിൽ ഒരു അപൂർവ്വ നിമിഷം കാണാൻ ആയി. നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ക്ക് ഒരു റൺ ഔട്ട് വേണ്ടെന്ന് വെക്കുന്നത് ആണ് ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം കവർന്നത്. മത്സരത്തിന്റെ 19ആം ഓവറിൽ ഒരു റൺ എടുക്കുന്നതിനിടയിൽ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ഓടുക ആയിരുന്ന അയർലണ്ട് താരം മക്ബ്രൈൻ നേപ്പാൾ ബൗളറുടെ ദേഹത്ത് തട്ടി വീഴുകയും ത്രോ എത്തുമ്പോഴേക്ക് ക്രീസിൽ എത്താൻ ആയതും ഇല്ല.

ത്രോ സ്വീകരിച്ച നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്കിന് എളുപ്പത്തിൽ ഔട്ട് ആക്കാമായിരുന്നു എങ്കിലും ആസിഫ് ആ വിക്കറ്റ് വേണ്ടെന്നു വെച്ചു. താരത്തിന്റെ തീരുമാനം സഹതാരങ്ങളിൽ നിന്നും എതിർ താരങ്ങളിൽ നിന്നും പ്രശംസ നേടി. മത്സരം അയർലണ്ട് 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയർലണ്ട് 127 റൺസ് എടുത്തപ്പോൾ നേപ്പാളിന് ആകെ 111 റൺസേ 20 ഓവറിൽ എടുക്കാൻ ആയുള്ളൂ.