കേരള ബ്ലാസ്റ്റേഴ്സിന് ഗോളില്ലാത്ത ആദ്യ പകുതി

Img 20220214 201413

ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിൽക്കുകയാണ്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആണ് കണ്ടത്. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന് ആയില്ല. 25ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ കൈകളിലേക്ക് പോയി.

ഇതിനു പിന്നാലെ 28ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങിൽ നിന്ന് വന്ന ഒരു അറ്റാക്ക് സഹലിൽ എത്തി എങ്കിലും താരത്തിന്റെ ഷോട്ട് ടാർഗറ്റിലേക്ക് എത്തിയില്ല. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് വിജയം സ്വന്തമാക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിട്ടില്ല