ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ കാത്തിരിക്കുകയാണെന്ന് ശ്രേയസ് അയ്യർ

Photo: Twitter/@BCCI
- Advertisement -

ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധികരിച്ച് കളിക്കാൻ താൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ടെസ്റ്റ് ക്രിക്കറ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപനമാണെന്നും അതിന് അവസരം ലഭിക്കുന്നതിനായി താൻ കാത്തിരിക്കുകയാന്നെനും ശ്രേയസ് അയ്യർ പറഞ്ഞു.

ട്വിറ്ററിൽ താരം നടത്തിയ ചോദ്യോത്തര വേളയിലാണ് താരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. നിലവിൽ ഇന്ത്യയുടെ ഏകദിന – ടി20 ടീമുകളിൽ നാലാം സ്ഥാനം ശ്രേയസ് അയ്യർ ഉറപ്പിച്ചിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത അയ്യർ അധികം താമസിയാതെ തന്നെ ടെസ്റ്റിലും ഇന്ത്യൻ മധ്യ നിരയുടെ നെടുംതൂൺ ആവുമെന്നാണ് കരുതപ്പെടുന്നത്

ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ, കെവിൻ പീറ്റേഴ്‌സൺ, എ.ബി ഡിവില്ലേഴ്‌സ്, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരാണ് തന്റെ റോൾ മോഡലുകളെന്നും ഇന്ത്യൻ താരം പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ് താരങ്ങൾക്ക് നൽകുന്ന സ്വാതന്ത്രത്തെയും പുകഴ്ത്തി.

Advertisement