ഹാളണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനു മാത്രമെ വേണ്ടിയിരുന്നുള്ളൂ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ത് കൊണ്ട് ഹാളണ്ടിനെ സൈൻ ചെയ്തില്ല എന്നതിന് ഉത്തരം നൽകി ഹാളണ്ടിന്റെ പിതാവും മുൻ ലീഡ്സ് യുണൈറ്റഡ് താരവുമായ ആൽഫ് ഇങ് ഹാളണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാളണ്ടിനെ വാങ്ങാൻ ശ്രമിച്ചിരുന്നില്ലെ എന്ന് ചോദിച്ചപ്പോൾ ഒരു ക്ലബിന് മൊത്തം ഒരു താരത്തെ വേണം എങ്കിലെ താരത്തെ ആ ക്ലബിലേക്ക് അയക്കാൻ പറ്റൂ എന്നും വെറും കോച്ചിന് മാത്രം താല്പര്യം ഉണ്ടായത് കൊണ്ട് കാര്യമില്ല എന്നും ഹാളണ്ടിന്റെ പിതാവ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെയുടെ കീഴിൽ മുമ്പ് മോൾഡെയ്ക്ക് വേണ്ടി ഹാളണ്ട് കളിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാളണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കാൻ ഒലെ തനിക്ക് ആവുന്നത് ഒക്കെ ചെയ്യുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴ്പ്പെടുത്തി കൊണ്ട് ജർമ്മൻ ക്ലബായ ഡോർട്മുണ്ടായിരുന്നു ഹാളണ്ടിനെ ജനുവരിയിൽ സ്വന്തമാക്കിയത്. ജർമ്മനിയിൽ ഇപ്പോൾ ഗോളടിച്ചു കൂട്ടി മുന്നേറുകയാണ് ഹാളണ്ട്.

Advertisement