ടി20 ലോകകപ്പ് നടത്താൻ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് സൗരവ് ഗാംഗുലി

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് നടത്താൻ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐക്ക് എത്രത്തോളം ഐ.പി.എൽ പ്രാധാന്യം അർഹിക്കുന്നുണ്ടോ അതെ പോലെ ഐ.സി.സിക്ക് ടി20 ലോകകപ്പ് പ്രാധാന്യം അർഹിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

നിലവിൽ ടി20 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ഐ.സി.സി നടത്തുന്നതെന്നും അത് അവർക്ക് മികച്ച രീതിയിലുള്ള വരുമാനം നേടികൊടുക്കുന്ന ഒന്നാണെന്നും ബി.സി.സി.ഐ പ്രസിഡണ്ട് പറഞ്ഞു.  നിലവിൽ ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ  ഐ.സി.സി ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.  ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ഒക്ടോബർ – നവംബർ മാസങ്ങളിൽ ഐ.പി.എൽ നടത്താനുള്ള ശ്രമം ബി.സി.സി.ഐ നടത്തുന്നുണ്ട്.

Previous articleഏകദിന ടീമിൽ തിരിച്ചുവരാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം : രഹാനെ
Next articleറൊണാൾഡോയുടെ രണ്ട് പെനാൾട്ടികളിൽ രക്ഷപ്പെട്ട് യുവന്റസ്