ഹണ്ട്രെഡ് ഇപ്പോള്‍ തുടങ്ങണോ? അടുത്ത വര്‍ഷം പോരെയെന്ന ചോദ്യവുമായി ഡര്‍ഹം സിഇഒ

- Advertisement -

ഈ കൊറോണ കാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡര്‍ഹം സിഇഒ ടിം ബോസ്റ്റോക്ക്. വെറും രണ്ട് മാസത്തെ സീസണാണ് ഈ വര്‍ഷം ലഭിയ്ക്കുന്നതെങ്കില്‍ ഇത് അടുത്ത വര്‍ഷം മര്യാദയ്ക്ക് തുടങ്ങുന്നതല്ലേ കൂടുതല്‍ ഉത്തമമെന്നും അദ്ദേഹം ചോദിച്ചു.

കൗണ്ടി സീസണില്ലെങ്കിലും പണം കൂടുതല്‍ സൃഷ്ടിക്കാനാകുന്ന ടി20 ബ്ലാസ്റ്റ്, ദി ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റുകളുമായി മുന്നോട്ട് പോകാനായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. മേയ് 28 വരെ യാതൊരുവിധ ക്രിക്കറ്റ് മത്സരങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കില്ലെന്നും ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

Advertisement