കൊറോണയോട് പൊരുതാൻ എം പി ഫണ്ടിൽ നിന്ന് 50 ലക്ഷം നൽകി ഗംഭീർ

- Advertisement -

കൊറോണ വൈറസിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന അവസരത്തിൽ സഹായ ഹസ്തവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരംവും എം പിയുമായ ഗൗതം ഗംഭീര രംഗത്ത്. ഡെൽഹിയിലെ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആയി 50 ലക്ഷം രൂപയാണ് ഗംഭീര അനുവദിച്ചത്. തന്റെ എം പി ഫണ്ടിൽ നിന്നാണ് ഗംഭീർ പണം നൽകിയത്.

ഡെൽഹിയിലും കൊറോണ വലിയ രീതിയിൽ പടരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ഗവണ്മെന്റ് ഡെൽഹിയിലും കൊണ്ടു വന്നിരിക്കുന്നത്.

Advertisement