ഡു പ്ലസിസ് തിരികെയെത്തി, ഇന്ത്യക്ക് എതിരായ ഏകദിന ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു

- Advertisement -

നീണ്ട കാലത്തെ വിശ്രമത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഡു പ്ലസിസ് ഏകദിന ടീമിലേക്ക് തിരികെയെത്തി. ഇന്ത്യൻ പര്യടനത്തിനായുള്ള ഏകദിന ടീമിലാണ് ഡുപ്ലസിസ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് ആയി 15 അംഗ ടീമിനെ ആണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഡി കോക്ക് ആകും ടീമിനെ നയിക്കുക. വാൻ ഡെർ ഡെസനും ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഇടം കയ്യൻ സ്പിന്നർ ജോർജ് ലിൻഡെ ആദ്യമായി ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.മൂന്ന് ഏകദിനങ്ങൾ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കും. മാർച്ച് 12നാണ് പരമ്പര ആരംഭിക്കുന്നത്. ധറംശാല, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ വെച്ചാകും ഏകദിനങ്ങൾ നടക്കുക.

South Africa squad: Quinton de Kock (c, wk), Temba Bavuma, Rassie van der Dussen, Faf du Plessis, Kyle Verreynne, Heinrich Klaasen, David Miller, Jon-Jon Smuts, Andile Phehlukwayo, Lungi Ngidi, Lutho Sipamla, Beuran Hendricks, Anrich Nortje, George Linde, Keshav Maharaj.

Advertisement