കെ എൽ രാഹുൽ ക്യാപ്റ്റൻ എന്ന നിലയിൽ മെച്ചപ്പെടും എന്ന് ദ്രാവിഡ്

20220124 105643

ദക്ഷിണാഫ്രിക്കക്ക് എതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി എങ്കിലും താൽക്കാലിക ക്യാപ്റ്റൻ കെ എൽ രാഹുലിനെ ദ്രാവിഡ് പ്രശംസിച്ചു. “രാഹുൽ ക്യാപ്റ്റൻ എന്ന നിലയിൽ നല്ല ജോലി ചെയ്തു എന്ന് താൻ വിശ്വസിക്കുന്നി. ഫലത്തിന്റെ തെറ്റായ വശത്ത് നിൽക്കുന്നത് എളുപ്പമല്ല,” എന്നും ദ്രാവിഡ് രാഹുലിനെ കുറിച്ച് പറഞ്ഞു.

“രാഹുൽ തുടങ്ങുന്നതേയുള്ളൂ, ക്യാപ്റ്റൻ എന്ന നിലയിൽ അവൻ നിരന്തരം മെച്ചപ്പെടും” എന്നാണ് താൻ കരുതുന്നത് എന്നും ദ്രാവിഡ് പറഞ്ഞു. ഈ ടൂർണമെന്റ് ടീമിന് തിരിച്ചറിവിന്റെ ടൂർണമെന്റ് ആയിരുന്നു എന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ ഒരുപാട് ഏകദിന ക്രിക്കറ്റ് അടുത്തായി കളിച്ചിട്ടില്ല. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് ഞങ്ങൾ അവസാനമായി കളിച്ചത്. അടുത്ത വർഷത്തെ ലോകകപ്പിന് മുമ്പ് ഞങ്ങൾ ധാരാളം വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കും.” എന്നും ദ്രാവിഡ് പറഞ്ഞു.