തനിക്ക് മുമ്പ് ദീപക് ചഹാറിനെ ബാറ്റിംഗിനയയ്ച്ചത് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം

Bhuvneshwardeepakchahar

ശ്രീലങ്കയിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ആയിരുന്നു ദീപക് ചഹാറിനെ തനിക്ക് മുമ്പ് ബാറ്റിംഗിനയയ്ക്കുവാന്‍ കാരണമെന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ഇന്ത്യയെ ചഹാറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 84 റൺസ് എട്ടാം വിക്കറ്റിൽ നേടിയാണ് ലക്ഷ്യം കണ്ടത്.

5 പന്ത് അവശേഷിക്കവെ ിന്ത്യ വിജയം നേടുമ്പോള്‍ ചഹാര്‍ 69 റൺസുമായി പുറത്താകാതെ നിന്നു. ഭുവി 19 റൺസാണ് നേടിയത്. ഇതിന് മുമ്പ് 12 റൺസായിരുന്നു ഏകദിനത്തിലെ ചഹാറിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഇന്ത്യ എ ടീമിന് വേണ്ടി രാഹുല്‍ ദ്രാവിഡിന് കീഴിൽ കളിച്ചിട്ടുള്ള ചഹാര്‍ അന്ന് ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതാണ് രാഹുല്‍ ദ്രാവിഡ് താരത്തിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ അയയ്ച്ചതെന്നും ഭുവി പറ‍‍ഞ്ഞു.

Previous articleഒളിമ്പിക്സ് ഗ്രാമത്തിൽ നിന്നു കാണാതായ ഉഗാണ്ടൻ താരത്തെ ജപ്പാനിൽ കണ്ടത്തി
Next articleകാർസൺ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും