കാർസൺ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും

20210721 131249

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ മൂന്നാം ഗോൾ കീപ്പറെ സ്ഥിര കരാറിൽ സൈൻ ചെയ്തു. മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ കാർസൺ ആണ് ഒരു വർഷത്തെ കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണി ഡാർബി കൗണ്ടിയിൽ നിന്ന് ലോണിൽ ആയിരുന്നു കാർസൺ കളിച്ചിരുന്നത്. എഡേഴ്സണും സാക്ക് സ്റ്റെഫെനും പിറകിലായിരിക്കും കാർസൺ സിറ്റിയിൽ ഉണ്ടാവുക. കാർസൺ തിരശ്ശീലക്ക് പിന്നിലെ ക്യാപ്റ്റനെപ്പോലെ ആണെന്ന് പെപ് ഗ്വാർഡിയോള അടുത്തിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ സീസൺ അവസാനം സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ 4-3ന് തോൽപ്പിച്ച കളിയിൽ കാർസണെ സിറ്റി ഇറക്കിയിരുന്നു. 2011 മെയ്ക്ക് ശേഷം കാർസന്റെ പ്രീമിയർ ലീഗിലെ ആദ്യ മത്സരമായിരുന്നു ഇത്‌‌. രണ്ട് മത്സരങ്ങൾക്ക് ഇടയിൽ ഇത്രയും വലിയ ഇടവേള ഒരു റെക്കോർഡായിരുന്നു.