ക്രിക്കറ്റിൽ വിജയം നേടുന്നതിന് ശരിയായെന്നോ തെറ്റെന്നോ ഉള്ള മാര്‍ഗം ഇല്ല – ഡീന്‍ എൽഗാര്‍

ക്രിക്കറ്റിൽ വിജയം നേടുന്നതിന് ശരിയായ മാര്‍ഗമോ തെറ്റായ മാര്‍ഗമോ ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് ഡീന്‍ എൽഗാര്‍. ഇന്ത്യയ്ക്കെതിരെ വിജയം കൈവരിച്ച ശേഷം സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍.

തന്റെ ടീം അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്തുവെന്നും അതാണ് പരമ്പര 1-1 ആക്കുവാന്‍ സഹായിച്ചതെന്നും ഡീന്‍ എൽഗാര്‍ വ്യക്തമാക്കി. കേപ് ടൗണിലെ മൂന്നാം ടെസ്റ്റിന് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാകും ദക്ഷിണാഫ്രിക്ക ഇറങ്ങുന്നതെന്നും എൽഗാര്‍ വ്യക്തമാക്കി.

96 റൺസുമായി പുറത്താകാതെ നിന്ന ഡീന്‍ എൽഗാര്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.