അടുത്ത വര്‍ഷം മാത്രമേ ആഭ്യന്തര സീസണ്‍ ആരംഭിക്കുകയുള്ളു – സൗരവ് ഗാംഗുലി

ബിസിസിഐയുടെ ആഭ്യന്തര സീസണ്‍ അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ജനുവരി 1 2021ന് സീസണ്‍ ആരംഭിക്കുവാനുള്ള ഒരുക്കങ്ങളുമായാണ് ബിസിസിഐ മുന്നോട്ട് പോകുവാന്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

എല്ലാ ടൂര്‍ണ്ണമെന്റുകളും നടത്തുവാനാകുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും രഞ്ജി സീസണ്‍ പൂര്‍ണ്ണമായും നടത്താനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷയെന്ന് ഗാംഗുലി പറഞ്ഞു. ആദ്യം ആരംഭിക്കുക രഞ്ജിയായിരിക്കുമെന്നും അതിന് ശേഷം മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മറ്റു ടൂര്‍ണ്ണമെന്റുകളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി.

Previous articleപരിക്ക് തിരിച്ചടിയായി, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം ഐപിഎല്ലിൽ നിന്നും പുറത്ത്
Next articleരാജസ്ഥാന്‍ വിജയം അര്‍ഹിച്ചിരുന്നു, എബിഡിയുടെ മികവില്‍ ഞങ്ങള്‍ കടന്ന് കൂടി – ബാംഗ്ലൂര്‍ കോച്ച്