ന്യൂസിലാണ്ടിന്റെ ഡെത്ത് ഓവര്‍ ബൗളിംഗ് പരീക്ഷിക്കപ്പെടും

ലോകകപ്പിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ തങ്ങളുടെ ഡെത്ത് ഓവര്‍ ബൗളിംഗ് പരീക്ഷിക്കപ്പെടുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ബൗളിംഗ് കോച്ച് ഷെയ്ന്‍ ജുര്‍ഗെന്‍സെന്‍. ഇന്ത്യയ്ക്കെതിരെ ബൗളിംഗ് ശക്തിയില്‍ മികച്ച ജയം നേടിയ ന്യൂസിലാണ്ട് അടുത്തത് വമ്പന്‍ അടിക്കാര്‍ നിറഞ്ഞ വിന്‍ഡീസിനെതിരെയാണ് കളിയ്ക്കുന്നത്. ഗെയിലും റസ്സലും നിക്കോളസ് പൂരനും അടങ്ങിയ കരുത്തുറ്റ വിന്‍ഡീസ് നിരയ്ക്കെതിരെ തങ്ങളുടെ ടീമിന്റെ അവസാന ഓവറുകള്‍ ഏറെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് ഷെയ്ന്‍ പറഞ്ഞത്.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്ക് അത് ഏറെ നിര്‍ണ്ണായകമായ കാര്യമായിരിക്കും. വിന്‍ഡീസ് ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്. അവസാന പത്തോവറില്‍ എങ്ങനെ പന്തെറിയുന്നു എന്നതാണ് ഏറെ നിര്‍ണ്ണായകം. ആ കാലഘട്ടത്തില്‍ എത്ര ബൗണ്ടറികള്‍ കുറയ്ക്കാനാകുമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്.

ടോപ് ഓര്‍ഡറിലെ വിക്കറ്റുകള്‍ എടുക്കുന്നത് പ്രധാനമാണ് എന്നാല്‍ അതിലേറെ പ്രധാനം അവസാന ഓവറുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ സ്കോറുകള്‍ ചെറുത്ത് നിര്‍ത്തുകയാണെന്നും ഷെയ്‍ന്‍ പറഞ്ഞു.