മുരുഗന് സിസി തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന് മെമ്മോറിയല്‍ ഓള് കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ രഞ്ജി സിസി ന്യൂ കിഡ്സ് സിഎയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രഞ്ജി സിസി ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെയും ന്യൂ കിഡ്സ് RSG SG ക്രിക്കറ്റ് സ്കൂളിനെയും മറികടന്ന് വിജയം ഫൈനലില്‍ കടന്നു.

ഷൈന്‍സ് സിസി 28.3 ഓവറില്‍ 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എട്ട് വിക്കറ്റുകളുടെ നഷ്ടത്തിലാണ് രഞ്ജി സിസി വിജയം കുറിച്ചത്. ഷൈന്‍സിനു വേണ്ടി ആദിത്യ 30 റണ്‍സ് നേടി. 27 റണ്‍സ് നല്കി മൂന്ന് വിക്കറ്റ് നേടിയ രഞ്ജി സിസി താരം അഭി ബിജുവാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത RSG SG ക്രിക്കറ്റ് സ്കൂള്‍ 75 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി 7 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി വിജയം കുറിച്ചു. കിഡ്സിനായി സുധി അനില്‍ 3 വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ഹരിപ്രസാദിന്റെ മികച്ച ബൗളിംഗ് സ്പെല്ലിനും(34/4) ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ വിജയം തടുക്കാനായില്ല.

