ലജോങ്ങിനെ കശാപ്പ് ചെയ്ത് ചെന്നൈ സിറ്റി വീണ്ടും ലീഗിന്റെ തലപ്പത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താൽക്കാലികമായി നഷ്ടപ്പെട്ടിരുന്ന തങ്ങളുടെ ഐലീഗിലെ ഒന്നാം സ്ഥാനം ചെന്നൈ സിറ്റി തിരിച്ചുപിടിച്ചു‌. ഇന്ന് കോയമ്പത്തൂരിൽ നടന്ന രാജകീയ പ്രകടനത്തോടെ ആയിരുന്നു ചെന്നൈ സിറ്റി വീണ്ടും ലീഗിൽ ഒന്നാമത് എത്തിയത്. ഇന്ന് ലീഗിൽ കഷ്ടപ്പെടുന്ന ഷില്ലോങ്ങ് ലജോങ്ങിനെ നേരിട്ട ചെന്നൈ സിറ്റി ആറു ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്‌. 6-1ന്റെ വിജയവും സ്വന്തമാക്കി.

മാൻസിയുടെ ഹാട്രിക്കാണ് ചെന്നൈക്ക് കരുത്തേകിയത്. 48, 78, 80 മിനുട്ടുകളിൽ ആയിരുന്നു മാൻസിയുടെ ഗോളുകൾ‌. മാൻസിക്ക് ഒപ്പം ഗോർഡിലോ ഇരട്ട ഗോളുകളും എസ്ലാവ ഒരുഗോളും നേടി. ലാമുവാൻപുയിയ ആണ് ലജോങ്ങിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 21 പോയന്റാണ് ചെന്നൈ സിറ്റിക്ക്. ഇന്നലെ റിയൽ കാശ്മീർ ലീഗിന്റെ ഒന്നാം സ്ഥാനം ചെന്നൈയിൽ നിന്ന് തട്ടിയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും റിയൽ കാശ്മീർ രണ്ടാമതായി.

ഷില്ലോങ്ങ് ലജോങ്ങിന്റെ സീസണിലെ എട്ടാം പരാജയമാണിത്. 4 പോയന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ് ലജോങ്ങ് ഉള്ളത്.