ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് വേതനം വർധിപ്പിച്ച് ബി സി സി ഐ

20210920 163227

ആഭ്യന്തര ക്രിക്കറ്റ് കളിക്കാർക്കുള്ള മാച്ച് ഫീസ് വർദ്ധിപ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. 40ൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ആഭ്യന്തര കളിക്കാർക്ക് 60,000 രൂപയും അണ്ടർ 23 കളിക്കാർക്ക് 25,000 രൂപയും അണ്ടർ 19 താരങ്ങൾക്ക് 20,000 രൂപയും ആയാണ് മാച്ച് ഫീ വർധിപ്പിച്ചിരിക്കുന്നത്.

ഇതുവരെ സീനിയർ പുരുഷ ആഭ്യന്തര കളിക്കാർ രഞ്ജി ട്രോഫിക്കും വിജയ് ഹസാരെ ട്രോഫിക്കും ഓരോ മത്സരദിനത്തിലും 35,000 രൂപ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്.

2019-20 ആഭ്യന്തര സീസണിൽ പങ്കെടുത്ത ക്രിക്കറ്റ് കളിക്കാർക്ക് കോവിഡ് -19 സാഹചര്യം മൂലം സീസൺ നഷ്ടപ്പെട്ടതിനാൽ നഷ്ടപരിഹാരമായി 50 ശതമാനം അധിക മാച്ച് ഫീസ് നൽകും എന്നും ഷാ ഇന്ന് പ്രഖ്യാപിച്ചു.

Previous articleമലപ്പുറത്തിന് സന്തോഷിക്കാം, അടുത്ത സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ
Next articleടി20യിൽ ചരിത്രമെഴുതാനൊരുങ്ങി വിരാട് കൊഹ്ലി