ഓസ്ട്രേലിയന്‍ സമ്മറിനായുള്ള എല്ലാ ശ്രമങ്ങളും ചെയ്ത് വരുന്നു

- Advertisement -

കോവിഡ് സ്ഥിതി മോശമാണെങ്കിലും ഓസ്ട്രേലിയന്‍ സീസണ്‍ യഥാസമയത്ത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ബെന്‍ ഒളിവര്‍. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ദേശീയ ടീമുകളുടെ തലവനാണ് ബെന്‍ ഒളിവര്‍. ചില വേദികളില്‍ മത്സരം നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്ത് വരികയാണെന്നാണ് ഒളിവര്‍ വ്യക്തമാക്കിയത്.

വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും വരാനുള്ള സീസണെങ്കിലും ഓസ്ട്രേലിയന്‍ സമ്മര്‍ വിജയകരമായി തന്നെ ആരംഭിച്ച് പൂര്‍ത്തിയാക്കാനാകും എന്നാണ് ബോര്‍ഡ് കരുതുന്നതെന്ന് ഒളിവര്‍ അഭിപ്രായപ്പെട്ടു. ഷെഡ്യൂളിന്റെ ബുദ്ധിമുട്ടും യാത്ര നിയന്ത്രണങ്ങളും എല്ലാം നിലകൊള്ളുന്നു എന്നത് സത്യമാണ്. എന്നിരുന്നാലും നിശ്ചയദാര്‍ഢ്യത്തോടെ ഇവയെ തരണം ചെയ്യുമെന്നും ഒളിവര്‍ സൂചിപ്പിച്ചു.

Advertisement