ഷായ്ക്ക് രവി ശാസ്ത്രിയുടെ ഉപദേശം ഇത്

രഞ്ജിയില്‍ എന്താണോ ചെയ്തത്, അത് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുക, ഇതാണ് തന്നോട് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞതെന്ന് അറിയിച്ച് പൃഥ്വി ഷാ. നാളെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന പൃഥ്വി ഷായോട് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചു കൂട്ടുന്നതിനായി എന്താണോ ചെയ്തിരുന്നത് അത് തന്നെ ആവര്‍ത്തിക്കാനാണ് കോച്ച് ഉപദേശിക്കുന്നത്.

തികഞ്ഞ് ആത്മവിശ്വാസത്തോടെ ബാറ്റ് വീശുവാനാണ് താരത്തിനു വിരാട് കോഹ്‍ലിയും നല്‍കുന്ന ഉപദേശം. നെറ്റ്സിലും പരിശീലന സെഷനുകളിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതും തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് ഇന്ത്യയുടെ അടുത്ത മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.

Previous articleഏക ഗോളിൽ പോർട്ടോ ജയം
Next articleകേരള ബ്ലാസ്റ്റേഴ്സിനോടേറ്റ തോൽവി മറക്കാൻ എ ടി കെ ഇന്ന് ഇറങ്ങുന്നു