ഏക ഗോളിൽ പോർട്ടോ ജയം

ചാമ്പ്യൻസ് ലീഗിൽ പോർട്ടോയ്ക്ക് നിർണായക വിജയം. ഇന്ന് സ്വന്തം ഹോമിൽ നടന്ന മത്സരത്തിൽ തുർക്കിഷ് ശക്തിയായ ഗലറ്റാസരെയെ തോൽപ്പിച്ച് പോർട്ടോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർട്ടോയുടെ ഇന്നത്തെ വിജയം. പോർട്ടോയ്ക്കായി 49ആം മിനുട്ടിൽ മരേഗയാണ് സ്കോർ ചെയ്തത്. ടെലസിന്റെ പാസിൽ നിന്നായിരുന്നു മരേഗയുടെ ഗോൾ.

ഇന്നത്തെ ജയത്തോടെ പോർട്ടോയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്നായി നാലു പോയന്റായി. ആദ്യ മത്സരത്തിൽ ഷാൽക്കെയോട് പോർട്ടോ സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പിൽ ഷാൽക്കേയ്ക്കും നാകു പോയന്റുണ്ട്.

Previous articleരണ്ടാം പകുതിയിലെ ഗോളുകളിൽ മൊണാകോയെ മറികടന്ന് ഡോർട്മുണ്ട്
Next articleഷായ്ക്ക് രവി ശാസ്ത്രിയുടെ ഉപദേശം ഇത്