കമന്ററിയ്ക്കിടയിലെ സെക്സിസ്റ്റ് പരാമര്‍ശം, മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്

കമന്ററിയ്ക്കിടെ നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്. ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെയാണ് ഈ പരാമര്‍ശം വന്നത്. ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യമാരെപ്പോലെയാണ് അത് എപ്പോളും മികച്ചതായി തോന്നുമെന്ന പരാമര്‍ശം ആണ് വലിയ വിവാദമായത്. മിക്ക ബാറ്റ്സ്മാന്മാര്‍ക്കും സ്വന്തം ബാറ്റുകള്‍ ഇഷ്ടമല്ലെന്നാണ് ദിനേശ് കാര്‍ത്തിക്ക് വ്യക്തമാക്കിയത്.

തന്റെ മാതാവിൽ നിന്നും ഭാര്യയിൽ നിന്നും തന്റെ പരാമര്‍ശത്തിന് താന്‍ ഏറെ കേട്ടുവെന്നും താന്‍ ചെയ്ത പ്രവൃത്തിയ്ക്ക് മാപ്പ് അപേക്ഷിക്കുകയാണെന്നും താരം വ്യക്തമാക്കി.