മാർക്കോ ഡിമിട്രോവിച്, ഈ സീസണിലെ സെവിയ്യയുടെ ആദ്യ സൈനിംഗ്

Whatsapp Image 2021 07 04 At 18.03.50 (2)

സെവിയ്യയുടെ ഈ സീസണിലെ ആദ്യ ട്രാൻസ്ഫർ പൂർത്തിയായി. ഗോൾകീപ്പർ മാർക്കോ ദിമിട്രോവിച് ആണ് സെവിയ്യയിൽ എത്തിയത്. അദ്ദേഹം നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സെർബിയൻ താരമായ ദിമിത്രോവിച് ഐബറിൽ നിന്നാണ് സെവിയ്യയിൽ എത്തുന്നത്. കഴിഞ്ഞ ആഴ്ചയോടെ ദിമിത്രോവിചിന്റെ ഐബറിലെ കരാർ അവസാനിച്ചിരുന്നു.

1992 ൽ സുബോട്ടിക്കയിൽ ജനിച്ച താരം സെർബിയയ്ക്ക് വേണ്ടി 18 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. റെഡ് സ്റ്റാർ ബെൽഗ്രേഡിലൂടെയാണ് ദിമിത്രോവിച് കരിയർ ആരംഭിച്ചത്. 2017ലെ സമ്മറിലാണ് താരം എസ്ഡി ഐബാറിൽ എത്തിയത്. താരം  നാല് സീസണുകളിലായി 131 മത്സരങ്ങൾ ഐബറിനായി കളിച്ചിട്ടുണ്ട്.

Previous article“സ്പെയിന് ആരെയും പരാജയപ്പെടുത്താൻ ആകും”
Next articleകമന്ററിയ്ക്കിടയിലെ സെക്സിസ്റ്റ് പരാമര്‍ശം, മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്