ആദ്യ പത്തില്‍ ഇടം പിടിച്ച് ദിമുത് കരുണാരത്നേ

- Advertisement -

ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്ത് റാങ്കിംഗില്‍ ഇടം പിടിച്ച് ശ്രീലങ്കയുടെ ദിമുത് കരുണാരത്നേ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 158 റണ്‍സും 60 റണ്‍സും നേടി ടീമിന്റെ 278 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായ താരം 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് എത്തിയത്.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വിരാട് കോഹ്‍ലി രണ്ടും ജോ റൂട്ട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കെയിന്‍ വില്യംസണും ഡേവിഡ് വാര്‍ണറും ആദ്യ അഞ്ച് സ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. ചേതേശ്വര്‍ പുജാര(ആറാം റാങ്കാണ്) ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement