“ഇറ്റ്സ് കമിംഗ് ഹോം” പാടി ഇംഗ്ലണ്ടിനെ ട്രോൾ ചെയ്ത് പോഗ്ബ

- Advertisement -

ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിനുശേഷം താരങ്ങൾ എല്ലാം ആഘോഷത്തിൽ ആയിരുന്നു. വിമർശകരുടെ മുഴുവൻ വായടച്ച പ്രകടനവുമായി ലുസ്‌നികി സ്റ്റേഡിയത്തിൽ കളം നിറഞ്ഞു കളിച്ച പോഗ്ബ രാത്രി മുഴുവൻ നൃത്തം ചെയ്താണ് ലോകകപ്പ് വിജയം ആഘോഷിച്ചത്. എന്നാല്‍ അതിനിടയില്‍ ഇംഗ്ലണ്ടിനെ ട്രോള്‍ ചെയുകയും ചെയ്തു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സൂപ്പർ താരം. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ലൈവ് വന്നപ്പോള്‍ ആയിരുന്നു താരത്തിന്റെ ട്രോള്‍.

ലോകകപ്പ് ട്രോഫിയുമായി നൃത്തം ചെയ്യുകയായിരുന്നു പോഗ്ബ, തന്‍റെ സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത പോഗ്ബ അതിനിടയില്‍ ആണ് ഇംഗ്ലണ്ടിനെ കളിയാക്കി കൊണ്ട് “ഇറ്റ്സ് കമിംഗ് ഹോം” എന്ന് പാടിയത്. ലോകകപ്പിന് മുമ്പ് ഒരു രസത്തിന് സ്വയം പരിഹസിക്കാൻ ഇംഗ്ലീഷ് ആരാധകർ തന്നെയാണ് “It’s Coming Home” എന്നും പറഞ്ഞ് ഇറങ്ങിയത്. എന്നാല്‍ ലോകകപ്പില്‍ മികച്ച വിജയവുമായി ഇംഗ്ലണ്ട് മുന്നേറിയപ്പോള്‍ ഇറ്റ്സ് കമിംഗ് ഹോം എല്ലാവരും ഏറ്റെടുത്തു. പക്ഷെ ഇംഗ്ലണ്ട് സെമിയില്‍ പരാജയപ്പെട്ടതോടെ വീiണ്ടും അതൊരു തമാശയായി മാറി. അതാണ് പോഗ്ബയും അങ്ങനെ ഇംഗ്ലണ്ടിനെ ട്രോള്‍ ചെയ്തത്.

പക്ഷെ കളിയാക്കിയതിന് ക്ഷമ ചോദിക്കാനും പോഗ്ബ മറന്നില്ല, ഇത് വെറും തമാശയായി മാത്രം കാണണം, ക്ഷമ ചോദിക്കുന്നു എന്ന് പോഗ്ബ വിഡിയോയിൽ തന്നെ പറയുന്നുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement