മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി ശ്രീലങ്ക, ദിമുത് പൊരുതുന്നു

Dimuthkarunaratne

ബംഗ്ലാദേശിന്റെ 541/7 എന്ന സ്കോര്‍ പിന്തുടര്‍ന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 229/3 എന്ന നിലയില്‍ ശ്രീലങ്ക. ഒന്നാം വിക്കറ്റില്‍ 114 റണ്‍സ് നേടിയ ലഹിരു തിരിമന്നേ(58) – ദിമുത് കരുണാരത്നേ കൂട്ടുകെട്ടിന്റെ ബലത്തില്‍ മികച്ച തുടക്കം നേടിയ ശ്രീലങ്കയ്ക്ക് ഇന്ന് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഒഷാഡ ഫെര്‍ണാണ്ടോ(20), ആഞ്ചലോ മാത്യൂസ്(25) എന്നിവരാണ് ലഹിരു തിരിമന്നേയ്ക്ക് പുറമെ ലങ്കയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍.

85 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയ്ക്കൊപ്പം 26 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയാണ് കൂട്ടിനുള്ളത്. 39 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ശ്രീലങ്ക ഇപ്പോളും ബംഗ്ലാദേശിന്റെ സ്കോറിനെക്കാള്‍ 312 റണ്‍സ് പിന്നിലായാണ് നിലകൊള്ളുന്നത്.