ഏഴാം റാങ്കിലേക്ക് ഉയര്‍ന്ന് കരുണാരത്നേ, ധനന്‍ജയയ്ക്കും നേട്ടം

ശ്രീലങ്കന്‍ താരങ്ങളായ ദിമുത് കരുണാരത്നേയ്ക്കും ധനന്‍ജയ ഡിസില്‍വയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. കരുണാരത്നേ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗുള്ള താരമെന്ന ബഹുമതി കൂടിയാണ് ഏഴാം റാങ്ക് സ്വന്തമാക്കിയത് വഴി നേടിയത്. ദിനേശ് ചന്ദിമല്‍ പരമ്പരയിലില്ലാത്തതും എയ്ഡന്‍ മാര്‍ക്രം ഡീന്‍ എല്‍ഗാന്‍ എന്നിവരുടെ മോശം പ്രകടനവുമാണ് കരുണാരത്നേയ്ക്ക് തുണയായത്.

ഏഴാം സ്ഥാനത്തെത്തിയ കരുണാരത്നേ ചന്ദിമലിനെക്കാള്‍ 21 പോയിന്റ് മുന്നിലാണ്. ഡീന്‍ എല്‍ഗാര്‍ എട്ടാം സ്ഥാനത്തും(30 പോയിന്റ് പിന്നില്‍) എയ്ഡന്‍ മാര്‍ക്രം പത്താം സ്ഥാനത്തുമാണ്(51 പോയിന്റ് പിന്നില്‍). ഗുണതിലക 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 73ാം റാങ്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ത്യൂണിസ് ഡി ബ്രൂയിനാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ച താരം. 105ാം റാങ്കിലാണ് തന്റെ കന്നി ശതകം നേടിയ ഡി ബ്രൂയിന്‍ നിലവില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial