ദിനേശ് കാർത്തികിന് കൂടുതൽ സമയം ബാറ്റു ചെയ്യാൻ അവസരം കിട്ടേണ്ടതുണ്ട് എന്ന് രോഹിത് ശർമ്മ. ഈ സീരീസിൽ എല്ലാ മത്സരങ്ങളിലും കാർത്തിക് കളിച്ചു എങ്കിലും ആകെ വിരലിൽ എണ്ണാവുന്ന പന്തുകളെ അദ്ദേഹത്തിനു ബാറ്റു ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
ലോകകപ്പിന് മുമ്പ് പന്തിനും ദിനേശ് കാർത്തികിനും നിരവധി മത്സരങ്ങൾ കളിക്കാൻ കഴിയണം എന്നാണ് താൻ ആഗ്രഹിച്ചത്. ഞങ്ങൾ ഏഷ്യാ കപ്പിന് പോയത് ഈ രണ്ടുപേരെയും എല്ലാ മത്സരങ്ങളും കളിപ്പിക്കാനുള്ള ഉദ്ദേശത്തിൽ ആയിരുന്നു എന്നും രോഹിത് പറഞ്ഞു.
ഈ പരമ്പര ആയപ്പോൾ ദിനേശിന് കുറച്ച് കൂടി കളി സമയം ആവശ്യമാണെന്ന് എനിക്ക് തോന്നി. ഇപ്പോഴും അദ്ദേഹത്തിന് കൂടുതൽ ബാറ്റു ചെയ്യാൻ അവസരം കിട്ടേണ്ടതുണ്ട്. ഈ സീരീസിൽ ആകെ മൂന്ന് പന്തുകൾ മാത്രമെ അദ്ദേഹം കളിച്ചുള്ളൂ എന്നും അത് പോര എന്നും രോഹിത് കൂട്ടിച്ചേർത്തു
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ എന്താകും എന്ന് തീരുമാനിച്ചിട്ടില്ല. ലോകകപ്പിലേക്ക് പോകുമ്പോൾ ബാറ്റിങ് ലൈനപ്പിൽ ഒരു സ്ഥിരത ആണ് ടീം നോക്കുന്നത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.