ധോണിയില്ലെങ്കിൽ ലോകകപ്പിൽ ഒന്നും നടക്കില്ലെന്ന് യുവരാജ്

- Advertisement -

മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ വളരെ നിർണായകമാകും എന്ന് യുവരാജ് സിങ്. നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ വിരാട് കോഹ്‌ലിക്ക് ധോണിയുടെ പരിചയ സമ്പത്ത് ഉപയോഗിക്കാം എന്നാണ് യുവരാജ് പറയുന്നത്. 2011 ലോകകപ്പിലെ മികച്ച താരമായിരുന്ന യുവരാജ് ഒരു ചടങ്ങിൽ വെച്ച് “ധോണി ഫാക്ടറിനെ” കുറിച്ച് സംസാരിക്കുകയായിരുന്നു.

“ധോണിക്ക് മികച്ചൊരു ക്രിക്കറ്റിങ് ബ്രെയിൻ ഉണ്ട്, പിന്നെ വിക്കറ്റ് കീപ്പർ എന്ന നിലയിൽ കളി എങ്ങനെ മുന്നേറുന്നു എന്ന് മനസിലാക്കാൻ കഴിയുന്ന ഒരു പൊസിഷനിൽ ആണ്. അത് പോലെ വർഷങ്ങളായുള്ള പരിചയ സമ്പത്ത് കൊണ്ട് മികച്ച തീരുമാനങ്ങൾ എടുക്കാൻ ധോണിക്ക് കഴിയും, തീരുമാനങ്ങൾ എടുത്തിട്ടുണ്ട്” – യുവരാജ് പറഞ്ഞു.

“നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ ധോണിക്ക് കഴിയും, അത് ടീമിന് ഉപകാരപ്പെടും. ഓസ്‌ട്രേലിയയിൽ മികച്ച ഒരു പരമ്പരയാണ് ധോണിക്ക് ഉണ്ടായത്. ലോകകപ്പിൽ ധോണി ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണം എന്ന് ധോണി തന്നെ തീരുമാനിക്കണം” യുവരാജ് കൂട്ടിച്ചേർത്തു.

Advertisement