രാജ്യമാണ് വലുത്, ധോണിയല്ല, ധോണിക്കെതിരെ വീണ്ടും ഗംഭീർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും ധോണിക്ക് പകരം യുവതാരങ്ങളായ റിഷഭ് പന്തിനും സഞ്ജു സാംസണും അവസരങ്ങൾ നൽകണമെന്നും ഗംഭീർ പറഞ്ഞു.

അടുത്ത ലോകകപ്പ് വരെ ധോണി തുടരുകയെന്നതല്ല പ്രധാന കാര്യമെന്നും അടുത്ത ലോകകപ്പ് വിജയിക്കുക എന്നതാണ് എന്നും ഗംഭീർ പറഞ്ഞു. ധോണിക്ക് അപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീം ചിന്തിക്കേണ്ട സമയമായെന്നും ഗംഭീർ പറഞ്ഞു. ധോണി 2020ൽ നടക്കുന്ന ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ആരായിരുന്നാലും, അത് വിരാട് കോഹ്‌ലിയോ മാറ്റ് ആരെങ്കിലും ആയാലും, ഈ ടീമിൽ ധോണിക്ക് അവസരമില്ലെന്ന് പറയാനുള്ള ധൈര്യം കാണിക്കണമെന്നും ഗംഭീർ പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നില്ല. സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് വിട്ട് നിന്ന ധോണി സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നു.