ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് ആശിഷ് നെഹ്റ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. 2019 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

അതെ സമയം മഹേന്ദ്ര സിംഗ് ധോണി ഫിറ്റും കളിക്കണമെന്ന് ധോണിക്ക് ആഗ്രഹം ഉണ്ടെങ്കിലും ധോണി തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാൻ യോഗ്യൻ എന്നും നെഹ്റ പറഞ്ഞു. ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കുകയില്ലെന്നാണ് തന്റെ വിശ്വാസമെങ്കിലും ധോണി മറ്റൊരു സർപ്രൈസ് നൽകില്ലെന്ന് പറയാൻ കഴിയില്ലെന്നും നെഹ്റ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും പക്ഷെ അങ്ങനെയാണ് ധോണി ചില സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയെന്നും നെഹ്റ പറഞ്ഞു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിൽ ധോണി കളിക്കാനിരിക്കെയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചത്.