ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനിക്കുന്നത് ധോണി, വേറെയാരുമാവില്ല – കെവിന്‍ പീറ്റേഴ്സണ്‍

- Advertisement -

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ എംഎസ് ധോണി ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. താരം ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുമില്ല. ഇപ്പോള്‍ താരം ടീമിലേക്ക് മടങ്ങിയെത്തുമോ ഇല്ലയോ എന്ന ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് സജീവം. ധോണി എന്ന് റിട്ടയര്‍മെന്റ് ചെയ്യുമെന്നതില്‍ അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ റിട്ടയര്‍മെന്റിനെക്കുറിച്ച് ധോണിയാണ് തീരുമാനിക്കേണ്ടതെന്നും മറ്റാരും തന്നെ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുന്‍ ഇംഗ്ലണ്ട് താരം വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ആളാണ് എംഎസ് ധോണി. അതിനാല്‍ തന്നെ താരം തന്റെ റിട്ടയര്‍മെന്റ് സ്വയം തീരുമാനിക്കേണ്ടതാണെന്നും ആ അവകാശം താരത്തിന് നല്‍കണമെന്നും മറ്റാരുമല്ല അത് തീരുമാനിക്കേണ്ടതെന്നും കെപി പറഞ്ഞു.

അടുത്തിടെയാണ് ധോണിയാണ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് കെവിന്‍ പീറ്റേഴ്സണ്‍ വ്യക്തമാക്കിയത്. ഇന്ത്യയെയും സിഎസ്കെയെയും ധോണി നയിച്ചത് അതി മനോഹരമായാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഐസിസിയുടെ മൂന്ന് ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി.

Advertisement