ധോണിയുടെ വിരമിക്കൽ ഒരു യുഗത്തിന്റെ അവസാനം

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് ഒരു യുഗത്തിന്റെ അവസാനമാണെന്ന് മുൻ ബി.സി.സി.ഐ പ്രസിഡണ്ട് എൻ ശ്രീനിവാസൻ. ധോണി മികച്ചൊരു ക്യാപ്റ്റനും ഒരു നല്ല വിക്കറ്റ് കീപ്പറും ഒരു ആക്രമണകാരിയായ ബാറ്റ്സ്മാനും ആണെന്നും ഒരു ടീമിനെ മുഴുവൻ ഉത്തേജിപ്പിക്കാൻ താരത്തിന് കഴിയുമെന്നും ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടി തന്ന ധോണി ഇന്ത്യക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടവും നേടി കൊടുത്ത കാര്യവും എൻ ശ്രീനിവാസൻ ഓർമിപ്പിച്ചു.

ധോണിയെ ഇന്ത്യൻ ജേഴ്സിയിൽ ഇനി കാണാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ജേഴ്സിയിൽ വീണ്ടും കളിക്കുന്നത് സന്തോഷം തരുന്ന കാര്യം കൂടിയാണെന്നും ശ്രീനിവാസൻ എന്ന് പറഞ്ഞു. ധോണി എത്ര കാലം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്ന് ചോദ്യത്തിന് ധോണി എല്ലാ കാലവും ചെന്നൈക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെന്നും എൻ ശ്രീനിവാസൻ പറഞ്ഞു.

Advertisement