ധോണിയുടെ മാതാപിതാക്കൾക്ക് കൊറോണ നെഗറ്റീവ് ആയി

Msdhoni

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മാതാവിനു പിതാവിനും കൊറോണ നെഗറ്റീവ് ആയി. മാതാവ് ദേവികയും പിതാവ് പാൻ സിങും അവസാന ഒരാഴ്ച ആയി കൊറോണ ബാധിച്ച് റാഞ്ചിയിൽ ചികിത്സയിലായിരുന്നു. ഇരുവരും റാഞ്ചിയിലെ പൾസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ഇരുവരും ചികിത്സ തേടിയത്‌. അവസാന രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയതോടെ ഇരുവരും ആശുപത്രി വിട്ടു. രണ്ടു പേർക്കു‌ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നില്ല. ധോണി ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ആണ് ഉള്ളത്.

Previous articleഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം
Next articleപാരീസ് പ്രതിരോധ മതിലിൽ വിള്ളൽ, ആദ്യ പാദത്തിൽ പി എസ് ജിയെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തി