“ധോണിയുടെ ഇരിപ്പിടം ടീം ഇപ്പോഴും ഒഴിച്ചിടാറുണ്ട്, അത്രയ്ക്ക് ഉണ്ട് അഭാവം”

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യൻ ടീം മുഴുവൻ അറിയുന്നുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ ചഹാൽ. ഇന്ത്യൻ ടീമിന്റെ ഹാമിൽട്ടണിലേക്കുള്ള യാത്രക്കിടെ ചഹാൽ ടീവിക്ക് വേണ്ടി താരം റെക്കോർഡ് ചെയ്ത വീഡിയോയിലാണ് ധോണിയുടെ അഭാവം ഇന്ത്യൻ ടീം മുഴുവൻഅറിയുന്നുണ്ടെന്ന കാര്യം പറഞ്ഞത്.

ബസിൽ പതിവായി ഇരിക്കാറുള്ള ധോണിയുടെ സീറ്റും ചഹാൽ വീഡിയോയിൽ കാണിച്ചു. നിലവിൽ ധോണി ഇരിക്കുന്ന സീറ്റിൽ ഇപ്പോൾ ആരും ഇരിക്കാറില്ലെന്നും നേരത്തെ ധോണി ചഹാൽ ടീവിയിൽ വരാൻ താല്പര്യം കാണിച്ചിരുന്നെങ്കിലും താൻ അതിന് സമയമായില്ലെന്ന് പറഞ്ഞെന്നും ചഹാൽ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരുമെന്നാണ് കരുതപ്പെടുന്നത്.