ആന്ധ്രാപ്രദേശിന് 93 റൺസ് ലീഡ്, കേരളം തിരിച്ചടിക്കുമോ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ കേരളം ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങി. ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിങ്സ് 255 റൺസിൽ മാത്രമാണ് അവസാനിച്ചത്. 93 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ആന്ധ്രയ്ക്ക് ആയി. കേരളത്തിന് ആദ്യ ഇന്നിങ്സിൽ 162 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. അത് പിന്തുടർന്ന് ഇറങ്ങിയ ആന്ധ്ര പ്രശാന്ത് കുമാറിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ ആൺ. 255 റൺസിൽ എത്തിയത്.

237 പന്ത് പിടിച്ചു നിന്ന പ്രശാന്ത് 79 റൺസ് ആണ് എടുത്തത്. 41 റൺസ് എടുത്ത ഗിരിനാഥും ആന്ധ്രയ്ക്കായി മികച്ച പ്രകടനം നടത്തി. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ കേരളത്തിനായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. നിധീഷ്, ബേസിൽ, അഭിഷേക് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.