“പന്ത് ധോണിക്ക് പകരക്കാരനാകും എന്ന് കരുതേണ്ടതില്ല” – ലാറ

- Advertisement -

റിഷഭ് പന്ത് ധോണിക്ക് പകരക്കാരനാകില്ല എന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പന്തിന്റെ മോശം ഫോം കാരണം എല്ലാ ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇന്നലെ നിർണായ കാച്ചും പന്ത് കൈവിട്ടിരുന്നു. ധോണിക്ക് പകരക്കാനായാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പന്തിനെ കണ്ടത് എങ്കിലും 22കാരനായ താരത്തിന് ഇതുവരെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിട്ടില്ല.

എന്നാൽ ധോണിക്ക് പകരക്കാരൻ ആവാൻ പന്തിന് ആകില്ല എന്ന് ലാറ പറഞ്ഞു. ധോണിയും പന്തും രണ്ട് വ്യത്യസ്ത താരങ്ങളാണ്. അതുകൊണ്ട് തന്നെ ധോണിക്ക് പകരക്കാരൻ ആകണം പന്ത് എന്ന് പറയുന്നതെ ശരിയല്ല. പന്ത് കൂടുതൽ ആക്രമിച്ചു കളിക്കുന്ന താരമാണ്. എന്നിട്ടും ഇന്ത്യക്കാർ പന്ത് ധോണിക്ക് പകരക്കാരൻ ആകുമെന്ന കരുതുന്നത് ശരിയല്ല എന്നും ലാറ പറഞ്ഞു. പന്ത് മികച്ച കഴിവുള്ള താരമാണ് എന്നും ലാറ പറഞ്ഞു.

Advertisement