ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കപിൽ ദേവ്

Staff Reporter

മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവ്. അത് കൊണ്ട് തന്നെ ധോണി ഒരു ഇരുപത് വയസ്സുകാരന്റെ പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കപിൽ ദേവ് പറഞ്ഞു. ധോണി ഇന്ത്യക്കായി ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ധോണി ഇരുപത്തിയഞ്ചാം വയസ്സിൽ ചെയ്ത കാര്യങ്ങൾ ഇപ്പോഴും ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നത് ശെരിയല്ലെന്നും കപിൽ ദേവ് പറഞ്ഞു.

ധോണി മികച്ച പരിചയ സമ്പത്തുള്ള താരമാണെന്നും ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യൻ ടീമിന് മുതൽകൂട്ടാവുമെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു. ധോണി കളിക്കാൻ തയ്യാറാവുകയും മികച്ച പ്രകടനം കാഴ്ചവെക്കാൻ ധോണിക്ക് കഴിയുകയും ചെയ്താൽ ധോണി ഇന്ത്യൻ ടീമിന് മികച്ചൊരു മുതൽ കൂട്ടാവുമെന്നും കപിൽ പറഞ്ഞു. ധോണിയുടെ ഫിറ്റ്നസ് മാത്രമാണ് പ്രധാനപ്പെട്ട കാര്യമെന്നും ധോണിക്ക് കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ കഴിയട്ടെയെന്നും കപിൽ ദേവ് പറഞ്ഞു.