കോഹ്‌ലിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓസ്‌ട്രേലിയൻ താരം

- Advertisement -

ഓസ്ട്രലിയക്കെതിരെയുള്ള ഇന്ത്യൻ ടൂർ ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുൻപ് താൻ ഓസ്ട്രലിയയിൽ കളിക്കിടയിൽ ഓസ്ട്രലിയൻ താരങ്ങളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടില്ല എന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

എന്നാൽ വിരാട് കോഹ്‌ലി ഓസ്ട്രലിയൻ താരങ്ങളുമായി വാക്ക് തർക്കത്തിൽ ഏർപെടുമെന്നാണ് താൻ കരുതുന്നതെന്ന് ഓസ്ട്രലിയൻ താരം പാറ്റ് കമ്മിൻസ് പറഞ്ഞു. കളിക്കളത്തിലെ ഇങ്ങനെയുള്ള വാഗ്വാദങ്ങൾ കോഹ്‌ലിയെ മികച്ച കളിക്കാരനാക്കുന്നുണ്ടെന്നും കമ്മിൻസ് പറഞ്ഞു.

എന്നാൽ മുൻ കാലങ്ങളിൽ താൻ ഗ്രൗണ്ടിൽ നടത്തിയ വാഗ്വാദങ്ങൾ അനുഭവസമ്പത്തിന്റെ കുറവ് കൊണ്ട് ഉണ്ടായതാണെന്നും ഇനി അത് ഉണ്ടാവില്ലെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

Advertisement